IndiaNews

ബി.ജെ.പിക്ക് അവസരം നല്‍കൂ : 50 വര്‍ഷം നടക്കാത്ത വികസനം അഞ്ച് വര്‍ഷം കൊണ്ട് നടത്താം: മോദി

അലഹാബാദ്: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരിക്കാന്‍ ഒരു അവസരം നല്‍കിയാല്‍ വികസനത്തിന് വേണ്ടി തനിക്ക് കഴിയുന്നതെല്ലാം ചെയ്യും. കഴിഞ്ഞ അന്‍പത് വര്‍ഷമായി നടക്കാത്ത വികസനം അഞ്ചു വര്‍ഷത്തിനുള്ളില്‍ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അലഹാബാദിലെ രണ്ടു ദിവസത്തെ ദേശീയ നിര്‍വാഹക സമിതിയോഗത്തിനു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാജ്‌വാദി പാര്‍ട്ടിയെയും ബി.എസ.്പിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗം. സമാജ്‌വാദി പാര്‍ട്ടി ജാതീയതയും വര്‍ഗീയതയും സ്വജനപക്ഷപാതവും തെമ്മാടിത്തരവും കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്.പിയും ബി.എസ്.പിയും അധികാരത്തിലെത്തുമ്പോള്‍ അഴിമതി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ഹെലികോപ്റ്റര്‍, വിമാനം, തോക്കുകള്‍ എന്നു തുടങ്ങി പാചകവാതക സബ്‌സിഡിയില്‍ വരെ അഴിമതി നടത്തിയെന്നും മോദി ആരോപിച്ചു.

ഗംഗ, യമുന, സരസ്വതി തുടങ്ങിയ നദികളാല്‍ അനുഗ്രഹീതമായ സ്ഥലത്ത് ബി.ജെ.പിക്ക് ഒരു അവസരം നല്‍കിയാല്‍ വികസനത്തിന്റെ പുതിയ തുടക്കം കുറിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള ഒത്തുകളിയാണ് യു.പിയില്‍ നടക്കുന്നത്. അധികാരത്തിലെത്തുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും അഴിമതി ആരോപണങ്ങള്‍ നടത്തുമെന്നല്ലാതെ ആരും നടപടിയെടുക്കിന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. ബിജെപിയെ തിരഞ്ഞെടുത്താല്‍ പൂര്‍ണ അധികാരം ജനങ്ങള്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button