കോട്ടയം: പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പട്ടാപ്പകല്‍ പെരുമഴയത്തു കയറിയെത്തിയ പതിനേഴുകാരനെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടി. മഴയത്തു കയറി നിന്നതാണെന്ന യുവാവിന്റെ മറുപടി വിശ്വസിക്കാതെ അമ്മ പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടര്‍ന്നു യുവാവിനെതിരെ പൊലീസ് കേസെടുത്തു. നഗരപരിധിയ്ക്കു പുറത്തെ ഗ്രാമപ്രദേശത്ത് കഴിഞ്ഞ ദിവസം പെരുമഴയത്തായിരുന്നു സംഭവങ്ങള്‍. നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥികളായ പെണ്‍കുട്ടിയും യുവാവും ക്ലാസില്‍ നിന്നു മുങ്ങുകയായിരുന്നു. വീട്ടില്‍ അസമയത്ത് പെണ്‍കുട്ടിയെയും മറ്റൊരു യുവാവിനെയും കണ്ടതായി പെണ്‍കുട്ടിയുടെ മാതാവിനെ അയല്‍വാസിയാണ് അറിയിച്ചത്.
ഇതേ തുടര്‍ന്നു വീട്ടില്‍ ഓടിയെത്തിയ മാതാവ് നടത്തിയ പരിശോധനയില്‍ അടുക്കളയുടെ പിന്‍വശത്ത് നില്ക്കുന്ന യുവാവിനെ കണ്ടെത്തി. മഴയത്ത് വഴിയിലൂടെ നടന്നു പോയപ്പോള്‍ കയറി നിന്നതായിരുന്നു എന്നാണ് യുവാവ് പെണ്‍കുട്ടിയുടെ അമ്മയോടു പറഞ്ഞ മറുപടി. തുടര്‍ന്നു മാതാവ് നാട്ടുകാരെ വിളിച്ചു കൂട്ടാന്‍ ഒരുങ്ങിയതോടെ യുവാവ് സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. ഇതേ തുടര്‍ന്നു പെണ്‍കുട്ടിയുടെ മാതാവ് ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ പൊലീസ് വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയപ്പോഴാണ് കുട്ടി പല തവണ പീഡനത്തിനിരയായതായി കണ്ടെത്തിയത്. തുടര്‍ന്നു യുവാവിനെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് അറിയിച്ചു.
Post Your Comments