കൊല്ലം: ഔഡിയുടെ എസ്.യു.വി വാഹനങ്ങള്‍ അടുത്തറിയുന്നതിനായി സംഘടിപ്പിക്കുന്ന ഔഡി ക്യൂ ഡ്രൈവ് എന്നാ ഓഫ് റോഡിങ്ങ് പരിപാടി കൊല്ലത്ത് നടത്തി. ഔഡിയുടെ എസ്.യു.വി ക്യൂ 3, ക്യൂ 5. ക്യൂ 7 എന്നീ വാഹനങ്ങളുടെ മികച്ച സ്റ്റൈലിംഗ് പെര്‍ഫോര്‍മന്‍സ് ക്വാട്രോ ടെക്നോളജി എന്നിവ നേരിട്ട് അറിയുവാന്‍ വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ജെ.കെ ടയെഴ്സുമായി കൈകോര്‍ത്താണ് ഔഡി ക്യൂ ഡ്രൈവ് പരിപാടി നടത്തിയത്.
ക്യൂ ഡ്രൈവിനു വേണ്ടിയുള്ള ട്രാക്കുകള്‍ ഔഡി എസ്.യു.വി വാഹനങ്ങളുടെ കരുത്തിനെയും മികവുകളെയും പരീക്ഷിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഔഡി വാഹനങ്ങളില്‍ ഉള്ള ക്വാട്രോ സാങ്കേതികതയും മറ്റും ഈ പരിപാടിയിലൂടെ കടുത്ത പരീക്ഷണത്തിന് വിധേയമാക്കപ്പെടും. ഹില്‍ ക്ലൈമ്പിംഗ് (കുന്നു കയറ്റം), ഹില്‍ ഡിസെന്റ് (കുന്നിറക്കം), ചെളിക്കുഴികള്‍, ആക്സിലറേഷന്‍, ബ്രേക്കിംഗ്, റംബ്ലെഴ്സ് (തുരുതുരായുള്ള ഹമ്പുകള്‍), ആക്സില്‍ ട്വിസ്റ്റര്‍ (ദുര്‍ഘടമായ പ്രതലങ്ങള്‍) തുടങ്ങിയ കടുത്ത പരീക്ഷണങ്ങളിലൂടെ ക്യൂ ഡ്രൈവില്‍ ഓരോ ഔഡി വാഹനവും കടന്നു പോകും. റേസിംഗ് ചാമ്പ്യനായ ആദിത്യ പട്ടേലിന്റെ മേല്‍നോട്ടത്തില്‍ ആണ് ക്യൂ ഡ്രൈവിന്റെ ട്രാക്കുകള്‍ തയ്യാറാക്കപ്പെടുന്നത്.
ഔഡി എസ്.യു.വി യഥേഷ്ടം കാണപ്പെടുന്ന ലക്ഷ്വറി അതിന്‍റെ കരുത്തിനും പരുക്കന്‍ സ്വഭാവത്തിനും ഒരു തടസ്സമാകുന്നില്ല. നേരെ മറിച്ച് ഓഫ് റോഡിങ്ങിനു കൂടുതല്‍ പ്രാപ്തി നല്‍കുന്നതെയുള്ളൂവന്നു ഔഡി കൊച്ചിയുടെ മാനേജിംഗ് ഡയറക്ടര്‍ മിതെഷ് പട്ടേല്‍ പറഞ്ഞു.
Post Your Comments