NewsIndia

ബാധ്യത തീര്‍ക്കാന്‍ ഒരുങ്ങാതെ നിയമ നടപടികളെ വിമര്‍ശിച്ച് വിജയ്‌ മല്ല്യ

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തന്‍റെ 1,411-കോടി രൂപ മതിപ്പുള്ള വസ്തുവകകള്‍ ജപ്തി ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി മദ്യരാജാവ് വിജയ്‌ മല്ല്യ രംഗത്ത്. ഈ നടപടി മൂലം താന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള പണം തിരിച്ചടയ്ക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടായില്ലേ എന്നാണ് മല്ല്യയുടെ ചോദ്യം.

“പൂര്‍ണ്ണമായും സിവില്‍ സ്വഭാവമുള്ള” ലോണ്‍ തിരിച്ചു പിടിക്കല്‍ പോലുള്ള കാര്യങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഉള്‍പ്പെടുത്തിയതിനേയും മല്ല്യ വിമര്‍ശിച്ചു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തനിക്കെതിരെ ചുമത്തിയിരിക്കുന്നത് യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ മാത്രമാണെന്നും മല്ല്യ ഒരു പ്രസ്താവനയില്‍ വിമര്‍ശിച്ചു.

“എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എനിക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ക്ക് യാതൊരുവിധ യുക്തിയോ നിയമസാധുതയോ ഇല്ല. ഇതുമൂലം എന്‍റെ വായ്പാബാധ്യതകള്‍ തിരിച്ചടയ്ക്കാനുള്ള ഫണ്ട് ശരിയാക്കുന്നതിന് എനിക്ക് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുകയാണ്,” മല്ല്യ പറഞ്ഞു.

തനിക്കെതിരെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്ന നടപടികളില്‍ കടുത്ത അതൃപ്തിയാണ് മല്ല്യയ്ക്കുള്ളത്. പക്ഷേ, ഇതുവരെ തന്‍റെ ബാധ്യതകള്‍ തീര്‍ക്കാന്‍ ഒരുക്കമാണ് എന്ന രീതിയിലുള്ള ഒരു നടപടിപോലും മല്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button