എറണാകുളത്തെ അമൃതാ ആശുപത്രിയില്‍ സ്റ്റാഫ് ആയ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ആശുപത്രിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുന്നതായി വ്യാപകമായ പരാതി. ആശുപത്രിയില്‍ സ്റ്റാഫ് ആയ ഒരു പെണ്‍കുട്ടി മാനഭംഗത്തിനിരയായി എങ്കിലും ആരോപണങ്ങളില്‍ പറയുന്നത് പോലെ ആശുപത്രിയുമായി ബന്ധപ്പെട്ട ആരുമല്ല പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത് എന്നാണ് സംഭവത്തെക്കുറിച്ച് അറിവുള്ള ചിലര്‍ പറയുന്നത്.
ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ സമീപമുള്ള റെയില്‍വേ ട്രാക്കിന്‍റെ അരികിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയാണ് ഉണ്ടായതെന്നും, തുടര്‍ന്ന്‍ ചികിത്സക്കായാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നുമാണ് ഇവര്‍ പറയുന്നത്. പക്ഷേ, അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ഏതോ സ്വാമിയാണ് സംഭവത്തിലെ കുറ്റവാളി എന്ന രീതിയില്‍ “പോരാളി ഷാജി” പോലുള്ള ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
പോരാളി ഷാജി പ്രചരിപ്പിച്ചത് വ്യാജവാര്‍ത്ത ആണെന്നും അമൃതാ ആശുപത്രിക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ ചെയ്തെന്നും കാണിച്ച് ആശുപത്രി അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.
അമൃതാ ആശുപത്രിയുടെ പേര് കളങ്കപ്പെടുത്തുവനായി കുറച്ചുകാലമായി നടന്നു വരുന്ന സംഘടിതശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴുണ്ടായ ഈ ആരോപണം എന്നും ആശുപത്രി അധികൃതര്‍ വിശ്വസിക്കുന്നു.
Post Your Comments