Life Style

കാമുകനുമായുള്ള ബന്ധം ദൃഡമാക്കാന്‍ ഈ അമേരിക്കക്കാരി സ്വീകരിച്ച മാര്‍ഗ്ഗം എന്താണെന്നറിയാമോ?

ഇവള്‍ ജെന്നിഫര്‍ മുല്‍ഫോര്‍ഡ്. തന്‍റെ കാമുകനായി വരുന്നയാളുമായി ദൃഡമായ ഒരു ആത്മബന്ധം ഉണ്ടാക്കാനായി ഇവള്‍ സ്വീകരിച്ച മാര്‍ഗ്ഗമാണ് “മുലയൂട്ടല്‍”. വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു രീതിയാണ് “മുതിര്‍ന്നവരുടെ മുലയൂട്ടലിലൂടെയുള്ള ബന്ധം”. 36-കാരിയും, 20-വയസ്സുള്ള ഒരു മകളുടെ അമ്മയുമായ ജെന്നിഫറിന് തോന്നിയ ഒരാശയമാണ് തന്‍റെ കാമുകനായി ഇനിവരുന്നയാളുമായി ഒരു “അഡല്‍റ്റ് ബ്രെസ്റ്റ്ഫീഡിംഗ് റിലേഷന്‍ഷിപ്പ് (എബിആര്‍)” ആരംഭിക്കാം എന്നുള്ളത്.

ഈ ആശയം ഉണ്ടായപ്പോള്‍ ജെന്നിഫര്‍ വിവിധ ഡേറ്റിംഗ് സൈറ്റുകളിലും, മുതിര്‍ന്നവര്‍ തമ്മിലുള്ള മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്ന എബിആര്‍ ഫോറങ്ങളിലും, ക്രെയ്ഗ്സ്ലിസ്റ്റുകളിലും ഇതിനെക്കുറിച്ച് പരസ്യപ്പെടുത്തിക്കൊണ്ട് താനുമായി ഇത്തരത്തില്‍ ഒരു വൈകാരിക ബന്ധം തുടങ്ങാന്‍ താത്പര്യമുള്ളവരെ ജീവിതത്തിലേക്ക് ക്ഷണിച്ചു. പക്ഷേ, അനുകൂല പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. ഈ സമയത്താണ് ജെന്നിഫര്‍ തന്‍റെ പഴയ സ്കൂള്‍ സഹപാഠിയായ ബ്രാഡ് ലീസണുമായി വീണ്ടും സംസാരിക്കാന്‍ ആരംഭിച്ചതും തന്‍റെ ആശയം ലീസനോട് പറഞ്ഞതും. ലീസണ്‍ സന്തോഷത്തോടെ ജന്നിഫറിന്‍റെ ആശയത്തിന് സമ്മതം മൂളി.

ദിവസവും ബാര്‍ടെന്‍ഡര്‍ എന്ന തന്‍റെ ജോലിയില്‍ നിന്ന്‍ രണ്ട് മണിക്കൂര്‍ ഇടവേളയെടുത്താണ് ജെന്നിഫര്‍ ലീസണെ മുലയൂട്ടുന്നത്. 20-വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം മുലയൂട്ടലിന് ശ്രമിക്കുന്ന ജെന്നിഫറിന് ഡ്രൈ-ഫീഡിംഗ്, പംമ്പിംഗ് മുതലായ കൃത്രിമമാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടി വന്നു. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ‘മദേഴ്സ് മില്‍ക്ക്’ ചായയും, ‘ലാക്റ്റിഫുള്‍’ എന്ന ഹെര്‍ബല്‍പില്ലും ജെന്നിഫര്‍ ഉപയോഗിക്കുന്നുണ്ട്.

ഒരു ബോഡി ബില്‍ഡറായ ലീസണെ ഉടന്‍തന്നെ വിവാഹം ചെയ്യാനുള്ള തയാറെടുപ്പിലുമാണ് ജെന്നിഫര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button