മുലപ്പാൽ നൽകുന്ന അമ്മമാർ എല്ലാത്തരം പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രമിക്കുക. മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിൽ ബീറ്റാകരോട്ടിന്‍ ധാരാളമുണ്ട്. മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ ദിവസവും അൽപം ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ ഉലുവ മുലപ്പാൽ വർദ്ധിക്കാൻ സഹായിക്കും.
അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമേകുന്ന നിരവധി പോഷകങ്ങൾ എള്ളിൽ അടങ്ങിയിട്ടുണ്ട്. എള്ള് ശർക്കര ചേർത്ത് വരട്ടി എള്ളുണ്ടയാക്കി കഴിക്കാം. അതോടൊപ്പം ജീരകത്തിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ജീരകം വറുത്ത് പൊടിച്ച് കറികളിൽ ചേർത്ത് ഉപയോഗിക്കാം. അതും അല്ലെങ്കിൽ ജീരക വെള്ളം കുടിക്കുന്നതും മുലപ്പാൽ കൂടാൻ സഹായിക്കും.
Read Also : ന്യൂക്ലിയർ ടോർപിഡോയുള്ള K-329: ലോകത്തിലെ ഏറ്റവും നീളമുള്ള റഷ്യൻ മുങ്ങിക്കപ്പൽ വിശേഷങ്ങൾ
മുലപ്പാൽ വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ് വെളുത്തുള്ളി. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള വെളുത്തുള്ളി മുലപ്പാൽ വർദ്ധിക്കാൻ സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുക. പച്ചക്കറികളിൽ ചേർത്തും ഉപയോഗിക്കാം.
Post Your Comments