Latest NewsNewsLife Style

മുലയൂട്ടുന്ന അമ്മമാർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം, കാരണം 

മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്ര​ദ്ധിക്കേണ്ടതുണ്ട്. അമ്മമാർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് പോഷകങ്ങൾ കുഞ്ഞുങ്ങളിലേക്ക് എത്തുന്നത്. അത് കൊണ്ട് തന്നെ അമ്മമാർ ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ചില ഭക്ഷണങ്ങൾ മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലേക്ക് എത്തുമ്പോൾ അവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ മുലയൂട്ടുന്ന അമ്മമാർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നതിനെ പറ്റി പുണെയിലെ ലുല്ലനഗർ മദർഹുഡ് ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ദ്ധനും നിയോനറ്റോളജിസ്റ്റുമായ ഡോ. അതുൽ പാൽവെ പറഞ്ഞു.

തുളസിയിൽ ആന്റിഗലക്റ്റഗോഗുകൾ അടങ്ങിയിട്ടുണ്ട്. അത് ഉയർന്ന അളവിൽ അവ മുലപ്പാൽ ഉൽപാദനം കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

മുലയൂട്ടുന്ന അമ്മമാർ സ്രാവ്, വലിയ അയല, ടൈൽ ഫിഷ് തുടങ്ങിയ മത്സ്യങ്ങൾ നിർബന്ധമായും ഒഴിവാക്കണം എന്നാണ് പറയുന്നത്. ഇവയിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ട്. അത് കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും. അതിനാൽ ഉയർന്ന അളവിൽ മെർക്കുറിയുള്ള മത്സ്യം കഴിക്കാതിരിക്കുക.

മുലപ്പാലിലൂടെ മദ്യം അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് കടക്കുകയും അത് കുഞ്ഞിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തെ ബാധിക്കുകയും ചെയ്യും. മദ്യപാനം പാലുത്പാദനം കുറയ്ക്കുകയും കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

കാപ്പി, സോഡ, ചായ, ചോക്ലേറ്റ് എന്നിവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഒരു നിശ്ചിത കാലയളവിൽ അമിതമായ കഫീൻ കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും. കാപ്പിയിൽ ധാരാളം കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങളുടെ ഉള്ളിലേക്ക് ചെല്ലുമ്പോൾ കുഞ്ഞിനെ അത് അസ്വസ്ഥതപ്പെടുത്തുകയും അവരുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ കൂടിയ അളവിൽ പഞ്ചസാര, എണ്ണ, കൊഴുപ്പുകൾ മറ്റ് അനാരോഗ്യകരമായ ചേരുവകൾ അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന് അനാരോഗ്യകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button