തൃശ്ശൂര്‍ : കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ നിയമനത്തിലും വെറ്ററിനറി സര്‍വ്വകലാശാലയുടെ പ്രോ ചാന്‍സലര്‍ പദവി ഏറ്റെടുത്തതിലും കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ ക്രമവിരുദ്ധമായി ഇടപെട്ടതായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
രജിസ്ട്രാര്‍ നിയമനം റദ്ദാക്കുക, ചട്ടവിരുദ്ധമായി വഹിക്കുന്ന പ്രൊ.ചാന്‍സലര്‍ പദവിയില്‍ നിന്ന് കൃഷിമന്ത്രിയെ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ കെ.രാജുവാണ് വെറ്ററിനറി സര്‍വ്വകലാശാല പ്രോ. ചാന്‍സലര്‍ പദവി വഹിക്കേണ്ടത്. ചട്ടം ലംഘിച്ച് കൃഷിമന്ത്രി ആ പദവി പിടിച്ചു വാങ്ങിയത് സര്‍വ്വകലാശാലയിലെ അഴിമതിക്കാരെ സംരക്ഷിക്കാനാണ്. വെറ്ററിനറി സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട ഫയലുകള്‍ രണ്ടു മന്ത്രിമാരും കാണേണ്ടി വരുന്നതായതു കാരണം തീരുമാനമെടുക്കാന്‍ കാലതാമസം ഉണ്ടാക്കും.
വിജിലന്‍സ് കോടതിയില്‍ കേസ് നിലനില്‍ക്കുന്ന, ആരോപണ വിധേയനായ ആളെ കാര്‍ഷിക സര്‍വ്വകലാശാലയുടെ രജിസ്ട്രാറായി നിയമിക്കുക വഴി കൃഷിമന്ത്രിയുടെ അഴിമതി വിരുദ്ധ നിലപാടിന്റെ പൊള്ളത്തരം വ്യക്തമായതായി ബി.ജെ.പി നേതാവ് പറഞ്ഞു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമുമായി തിരഞ്ഞെടുപ്പ് കാലത്തും തുടര്‍ന്നും സുനില്‍കുമാര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments