NewsInternational

ഏഷ്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദം; ഭീകരതയെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി

വാഷിംഗ്ടണ്‍: ഏഷ്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അയല്‍ രാജ്യം ഭീകരവാദത്തെ പോറ്റിവളത്തുന്നുകയാണെന്ന് പാകിസ്താനെ ഉദ്ദേശിച്ച് മോദി പറഞ്ഞു. ഭീകരതയെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

വിദ്വേഷത്തിന്റേയും അക്രമത്തിന്റേയും ചിന്താഗതി സാധാരണമായിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി മുതല്‍ ആഫ്രിക്ക വരെ ഭീകര സംഘടനകള്‍ നിലയുറച്ചിരിക്കുകയാണ്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റേയും മുംബൈ ഭീകരാക്രമണത്തിന്റേയും ആസൂത്രകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

അതിനിടെ, മോദിയുടെ യു.എസ് സന്ദര്‍ശന വേളയില്‍ മറ്റൊരു സുപ്രധാന നേട്ടം കൂടി ഇന്ത്യ കൈവരിച്ചു. ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി യു.എസ് അംഗീകരിച്ചു. ഇനി മുതല്‍ പ്രതിരോധ മേഖലയിലെ വ്യാപാരത്തിലും സാങ്കേതിക വിദ്യാ കൈമാറ്റത്തിലും അടുത്ത സഖ്യ രാഷ്ട്രങ്ങളെപ്പോലെ അമേരിക്ക ഇന്ത്യയെ കരുതും. പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button