News

ഭീകരാക്രമണത്തിൽ 7 സൈനികർ കൊല്ലപ്പെട്ടു

ചൈന-പാക്ക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ഇവിടെ ഏറ്റുമുട്ടല്‍ പതിവാണ്

കറാച്ചി: തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർനായി ജില്ലയിൽ അർദ്ധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്സ് (എഫ്‌സി) പോസ്റ്റിന് നേരെയുണ്ടായ വെടിവയ്പിൽ ഏഴ് പാകിസ്ഥാൻ സൈനികർ മരിച്ചു. ചൈന-പാക്ക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ഇവിടെ ഏറ്റുമുട്ടല്‍ പതിവായ ഇവിടെ  കഴിഞ്ഞയാഴ്ച 5 ഭീകരരെ പാക്ക് സേന വധിച്ചിരുന്നു.

Also related: ചരിത്ര നിമിഷം; രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, 2025 ഓടെ 25 മെട്രോ സർവീസ്

ഈ ഭീകരാക്രമണത്തെ എതിരാളികളായ ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെന്നും രാജ്യത്തെ വിദേശ നിക്ഷേപം തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പാകിസ്ഥാൻ പറയുന്നു. ഇന്ത്യൻ പിന്തുണയുള്ള തീവ്രവാദികളിൽ നിന്ന് ആക്രമണം നേരിടുന്ന ധീരരായ സൈനികരോടൊപ്പമാണ് നമ്മുടെ രാഷ്ട്രം നിലകൊള്ളുന്നതെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.

Also related: ‘പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിച്ഛായ ആഗോളതലത്തില്‍ ഉയര്‍ത്തി’: എം എ യൂസഫലി

മറ്റൊരു സംഭവത്തില്‍ മുള്‍ട്ടാനില്‍ പാക്ക് കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 4 സൈനികര്‍ മരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button