കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അന്വേഷണം ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചും പുരോഗമിക്കുന്നു. ഫോണിലെ നമ്പറുകളെക്കുറിച്ചുള്ള അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി. അതിനിടയിലാണു യുവാക്കളുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്. അടുത്ത ബന്ധുക്കളോ സമീപവാസികളോ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
കൊലയാളിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രത്തിലെ രൂപവുമായി ഫോണിലെ ചിത്രങ്ങള്‍ യോജിക്കുന്നുമില്ല. ജിഷയുടെ പിതൃത്വം സംബന്ധിച്ച വിവാദങ്ങളുടെ പാശ്ചാത്തലത്തില്‍ പിതാവ് കുറ്റിക്കാട്ടുപറമ്പില്‍ പാപ്പു ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നല്കി. ഇത്തരം പ്രചാരണമുണ്ടാവാനുള്ള സാഹചര്യം അന്വേഷിക്കണമെന്നു എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പു പറഞ്ഞു.
ജിഷയുടെ മാതാവിന്റെ മൊഴികളും പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരില്‍ രണ്ടുപേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ജിഷയുടെ ഡയറിക്കുറിപ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.
Post Your Comments