തഷ്‌കെന്റ് : ബോംബ് ഭീഷണിയെത്തുടര്‍ന്ന് യാത്രാവിമാനം അടിയന്തിരമായി നിലത്തിറക്കി. കയ്‌റോയില്‍നിന്നും ബെയ്ജിങ്ങിലേക്ക് പോയ ഈജിപ്ത് എയര്‍ യാത്രാവിമാനമാണ് അടിയന്തിരമായി ഉസ്ബക്കിസ്ഥാനിലിറക്കിയത്. 118 യാത്രക്കാരും 17 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കി. എന്നാല്‍ വിമാനത്തില്‍ നടത്തിയ തിരച്ചിലില്‍ ബോംബ് കണ്ടെത്താനായില്ല. 66 പേരുമായി പോയ ഈജിപ്ത് വിമാനം എംഎസ് 804 മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണതിനുശേഷം ഈജിപ്ത് എയറിനു നേരെ ബോംബ് ഭീഷണി പതിവാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments