വാഷിങ്ടണ്‍: മിസൈല്‍ നിര്‍വ്യാപന ഗ്രൂപ്പില്‍ അംഗത്വം നേടുന്നതിനുണ്ടായിരുന്ന അവസാന പ്രതിസന്ധിയും മറികടന്നതോടെ 34 അംഗ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഇന്ത്യയ്ക്കും അംഗത്വം. നയതന്ത്ര പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ മുന്നേറ്റത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായിട്ടാണ് കണക്കാക്കുന്നത്.ഇന്ത്യയെ അംഗമാക്കുന്നതിന് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ 34 അംഗങ്ങള്‍ക്കും തിങ്കളാഴ്ച വരെ സമയം നല്‍കിയിരുന്നു.
എന്നാല്‍ ആരും എതിര്‍ക്കാതിരുന്നതോടെയാണ് ഇന്ത്യയുടെ അംഗത്വത്തിന്‍റെ കാര്യം ഉറപ്പായത്.ഇതോടെ വലിയ ലക്ഷ്യങ്ങളുള്ള മിസൈല്‍ സാങ്കേതിക വിദ്യ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് തടസമുണ്ടാകില്ല.ഇന്ത്യ റഷ്യയുടെ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ബ്രഹ്മോസ് മിസൈലുകള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ വില്‍പ്പന നടത്താനും ഇനി കഴിയും. സൗഹൃദ രാജ്യങ്ങളില്‍ നിന്ന് ഹൈടെക് മിസൈലുകള്‍ സ്വന്തമാക്കുന്നതിനും ഇനി ഇന്ത്യയ്ക്ക് തടസമുണ്ടാകില്ല.മാത്രമല്ല, യു.എസ് പ്രെഡേറ്റര്‍ പോലുള്ള ഡ്രോണുകള്‍ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ മോഹവും സാധ്യമാകും.ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളായിട്ടുള്ള ഇന്ത്യ, പാക്കിസ്ഥാന്‍, ഇസ്രായേല്‍, സൗത്ത് സുഡാന്‍ എന്നീ നാല് രാജ്യങ്ങളാണ് ആണവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്തത്.
Post Your Comments