India

റംസാന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : പുണ്യമാസത്തില്‍ റംസാന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച മുതലാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശുദ്ധ റംസാന്‍ മാസം ആരംഭിച്ചത്. വ്രതപുണ്യത്തിലൂടെയും സ്വയം സംസ്‌കരണത്തിലൂടെയും വിശ്വാസികള്‍ ആത്മീയ ചൈതന്യത്തിലേക്ക് അടുക്കുന്ന നാളുകളാണ്. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റംസാന്‍.

‘റംസാന്റെ വിശുദ്ധമാസം ആരംഭിച്ചിരിക്കുകയാണ്. മുസ്ലിം സമുദായത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു’ മോദി പ്രസ്താവനയില്‍ അറിയിച്ചു. റംസാന്‍ നമ്മുടെ സമൂഹത്തിലെ സൗഹൃദവും സാഹോദര്യവും കൂടുതല്‍ ദൃഢപ്പെടുത്താന്‍ സഹായിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button