ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി കൂടുതല്‍ വ്യാപാരം നടക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഏതാനും ഉല്‍പന്നങ്ങള്‍ തിരിച്ചെടുക്കുന്ന കാലയളവ് 10 ദിവസമായി ഫഌപ്കാര്‍ട്ട് വെട്ടിച്ചുരുക്കുന്നു. ഉപഭോക്താവ് വാങ്ങിയ ഉല്‍പന്നം നേരത്തെ 30 ദിവസത്തെ കാലയളവിനുള്ളില്‍ മടക്കി നല്‍കണമായിരുന്നു. ഫഌപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ പുതിയ തീരുമാനം.
ജൂണ്‍ 20 മുതല്‍ ഫഌപ്കാര്‍ട്ടിലൂടെ വില്‍ക്കുന്നവര്‍ കൂടുതല്‍ കമ്മീഷന്‍ നല്‍കേണ്ടി വരുമെന്നും കമ്പനി ക്യക്തമാക്കി. അടുത്തിടെ ആമസോണും കമ്മീഷന്‍ വര്‍ധിപ്പിച്ചിരുന്നു
Post Your Comments