NewsIndia

നമ്മുടെ ന്യായാധിപന്മാര്‍ മാതൃകയാക്കേണ്ടവര്‍ തന്നെ….

ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയക്കാര്‍ അത്യാഡംബരങ്ങളുടെ നടുവില്‍ക്കിടന്ന്‍ വിലസുമ്പോള്‍ നമ്മുടെ സുപ്രീംകോടതി ന്യായാധിപന്മാര്‍ ലളിത ജീവിതം നയിച്ചുകൊണ്ട് മാതൃക കാട്ടുന്നു. 21 സുപ്രീംകോടതി ന്യാധിപന്മാര്‍ തങ്ങളുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ അതില്‍ അഞ്ചു പേര്‍ക്ക് മാത്രമേ സ്വന്തമായി കാറുകള്‍ ഉള്ളൂ.

മുഖ്യന്യായാധിപനായ ടി.എസ്.താക്കൂറിന് സ്വന്തമായി ഉള്ളത് ഒരു പ്രീമിയര്‍ 118 എന്‍.ഇ ആണ്. ഒരു ഹ്യുണ്ടായ് സാന്‍ട്രോയും ഒരു ഹോണ്ട സിറ്റിയും സ്വന്തമായുള്ള ജസ്റ്റിസ് അനില്‍ ആര്‍ ദാവെയ്ക്ക് മാത്രമാണ് ന്യായാധിപരുടെ കൂട്ടത്തില്‍ രണ്ട് കാറുകള്‍ സ്വന്തമായുള്ളൂ. ജസ്റ്റിസ് എഫ്.എം.ഇബ്രാഹിം കലിഫുള്ളയ്ക്ക് ഇപ്പോളും സ്വന്തമായി ഉള്ളത് ഒരു 1961 മോഡല്‍ പ്രീമിയര്‍ പദ്മിനി മാത്രമാണ്. ജസ്റ്റിസ് കുര്യന്‍ ജോസഫിനുള്ളത് 2004 മോഡല്‍ മാരുതി എസ്റ്റീം ആണ്. ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ഉപയോഗിക്കുന്നത് 2010 മോഡല്‍ മാരുതി SX4 ആണ്.

സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ആര്‍ ഭാനുമതിക്ക് സ്വന്തമായി വാഹങ്ങള്‍ ഒന്നുമില്ല.

മറ്റു സ്വത്തുക്കളുടെ കാര്യത്തില്‍ മുഖ്യന്യായാധിപന്‍ ടി.എസ്.താക്കൂറിന് സ്വന്തമായി 9 പ്രോപ്പര്‍ട്ടികളുണ്ട്. 80-ലക്ഷം രൂപയുടെ ഡിപ്പോസിറ്റും അദ്ദേഹത്തിന്‍റെ പേരിലുണ്ട്. പല കമ്പനികളുടേയും ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും അദ്ദേഹത്തിന്‍റെ കൈവശമുണ്ട്. രണ്ടാം സ്ഥാനത് ജസ്റ്റിസ് ഖേഹറും മൂന്നാമത് ജസ്റ്റിസ് ദാവെയുമാണ്‌.

മറ്റു ന്യായിധപന്മാര്‍ക്ക് സ്വന്തമായുള്ള നിക്ഷേപം 10-ലക്ഷത്തിലും താഴെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button