Latest NewsIndia

എൻ.വി രമണ പടിയിറങ്ങുന്നു: ഉദയ് ഉമേഷ് ലളിത് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി ഉദയ് ഉമേഷ് ലളിത് സ്ഥാനമേൽക്കും. നിലവിലുള്ള ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ പദവിയിലേക്കാണ് ഉദയ് ഉമേഷ് ലളിത് നിയമിക്കപ്പെടുക.

ഓഗസ്റ്റ് ഇരുപത്തിയാറാം തീയതിയാണ് എൻ.വി രമണയുടെ സേവന കാലാവധി അവസാനിക്കുക. ഉദയ് ഉമേഷ് ലളിതിനെ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ദ്രൗപദി മുർമു ബുധനാഴ്ച പുറത്തിറക്കി. ഇന്ത്യയുടെ 49ആം ചീഫ് ജസ്റ്റിസ് ആണ് ഉദയ് ഉമേഷ് ലളിത്.

Also read: ജഗദീപ് ധൻഖർ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബോംബെ ഹൈകോടതിയിലാണ് ഇദ്ദേഹം തന്റെ നീതിന്യായ വ്യവസ്ഥയിലെ സേവനം ആരംഭിച്ചത്. പിന്നീട് ഡൽഹി കോടതിയിലേക്ക് നീങ്ങിയ അദ്ദേഹം, 2004 ഏപ്രിലിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി നിയമിക്കപ്പെട്ടു. ബാർ കൗൺസിൽ സുപ്രീം കോടതി ജഡ്ജി ശുപാർശ ചെയ്യുന്നതിന് തൊട്ടു മുൻപു വരെ സിബിഐയുടെ പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്യുകയായിരുന്നു യു.യു ലളിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button