ദോഹ : ഇന്ത്യയും ഖത്തറും ഏഴ് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകളില്‍ ഒപ്പുവെച്ചത്. ആരോഗ്യം, ടൂറിസം, നൈപുണ്യവികസനം, സാമ്പത്തികം, ഊര്‍ജം, എന്നീ മേഖലകളിലാണ് കരാറുകള്‍. ഇതിനൊപ്പം കായിക രംഗത്ത് പരസ്പരസഹകരണത്തിനുളള ധാരണാപത്രം ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ശനിയാഴ്ച രാത്രിയാണ് മോദി ഖത്തറിലെത്തിയത്. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി അദ്ദേഹത്തെ സ്വീകരിച്ചു. വൈകിട്ടു മുഷൈരിബ് ഡൗണ്‍ ടൗണ്‍ പ്രോജക്ടില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള മെഡിക്കല്‍ ക്യാംപ് പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറ(ഐസിബിഎഫ്)ത്തിന്റെ നേതൃത്വത്തിലാണു 350 പേര്‍ക്കായി ക്യാംപ് നടത്തിയത്.
ഖത്തര്‍ പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തിരുന്നു. അവസരങ്ങളുടെ നാടാണ് ഇന്ത്യയെന്ന് വ്യവസായ സംരംഭകരുമായി ഖത്തറില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
Post Your Comments