ജബല്‍പൂര്‍: കൈക്കൂലി വാങ്ങുന്നയാളിന്റെ കുടുംബാംഗങ്ങളും ശിക്ഷിക്കപ്പെടുമെന്ന് കോടതി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സൂര്യകാന്ത് ഗൗറിന്റെ കൈക്കൂലി കേസ് പരിഗണിച്ച സി.ബി.ഐ കോടതി ഗൗറിന്റെ ഭാര്യയ്ക്കും, മകനും, മരുമകള്‍ക്കും അഞ്ചുകൊല്ലം തടവ് ശിക്ഷ വിധിച്ചു.
അന്വേഷണത്തില്‍ സൂര്യകാന്ത് ഭാര്യയുടെയും മകന്റെയും മരുമകളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതായ് തെളിഞ്ഞിട്ടുണ്ട്. 2010 ജൂലായ് 14-ന് സൂര്യകാന്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 94 ലക്ഷം രൂപയാണ് സി.ബി.ഐ. കണ്ടെത്തിയത്. സി.ബി.ഐയുടെ കുറ്റപത്രവും തെളിവുകളും പരിശോധിച്ച് ബോധ്യപ്പെട്ട കോടതി സൂര്യകാന്തിനും കുടുംബത്തിനും പിഴയടക്കം തടവു ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
അച്ഛനും അമ്മയ്ക്കും തടവുശിക്ഷ ലഭിച്ചതോടെ വീട്ടില്‍ ഒറ്റയ്ക്കായ ശിശിരിന്റെ മകന്‍ അഞ്ചു വയസുകാരന്‍ ഗൗരവിനെ കോടതിയുടെ പ്രത്യേക അനുമതിയോടെ ജയിലില്‍ താമസിപ്പിക്കാന്‍ തീരുമാനമായതായി പ്രോസിക്യൂഷന്‍ അറിയിച്ചു.
Post Your Comments