ദോഹ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തി. ദ്വിദിന സന്ദര്‍ശത്തിനായാണ് പ്രധാനമന്ത്രി ഖത്തറിലെത്തിയത്. തലസ്ഥാനമായ ദോഹയിലെ വിമാനത്താവളത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ മോദിയെ സ്വീകരിച്ചു.
ഇന്ത്യയ്ക്ക് ഏറ്റവുമധികം പ്രകൃതി വാതകം (എല്‍.എന്‍.ജി) നല്‍കുന്ന രാജ്യമാണ് ഖത്തര്‍. ഇന്ത്യയുടെ എല്‍.എന്‍.ജി ഇറക്കുമതിയില്‍ 65 ശതമാനവും ഖത്തറില്‍ നിന്നാണ്. 15 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വ്യാപാരമാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ളത്. വലിയ തോതില്‍ ക്രൂഡ് ഓയിലും ഇന്ത്യ ഖത്തറില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
ഖത്തറുമായുള്ള സാമ്പത്തികരംഗത്തും ഊര്‍ജ്ജരംഗത്തും സഹകരണം ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. ഖത്തര്‍ എമിര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി നാളെ മോദി ചര്‍ച്ച നടത്തും. ഖത്തറിലെ വ്യാപാരസമൂഹത്തേയും മോദി അഭിസംബോധന ചെയ്യും. ദോഹയിലെത്തിയതായും വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മോദി ട്വീറ്റ് ചെയ്തു. ദോഹയിലെ ലേബര്‍ ക്യാംപില്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
Post Your Comments