കുവൈറ്റിൽ വിദേശികളുടക്കമുള്ളവരുടെ ഡിഎന്‍എ സാമ്പിളുകൾ ശേഖരിക്കുന്ന നിയമം പ്രാബല്യത്തിൽ വന്നു. ഡി.എന്‍.എ സാമ്പിളുകള്‍ രാജ്യ താത്പര്യത്തിനും, കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും വേണ്ടി മാത്രമാണ് ഉപയോഗിക്കുക.ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗവും, പൗരത്വ- പാസ്പോര്‍ട്ട്കാര്യ വകുപ്പും സംയുക്തമായിട്ടാണ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നത്. നിലവില്‍ ഇതിനായി മൂന്നു സെന്ററുകള്‍ ആരംഭിച്ചിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്കായാണ് ഇവ നടപ്പിലാക്കുന്നത്. ഇവര്‍ക്കായി അനുവദിച്ചിരിക്കുന്ന ഇലക്ട്രോണിക് പാസ്പോര്ട്ടുകള് ഇനി മുതല്‍ ലഭ്യമാകണമെങ്കില്‍ ഡിഎന്‍എ സാമ്പിളുകള്‍ നല്‍കണം
Post Your Comments