പെരുമ്പാവൂര്‍ : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതക കേസില്‍ പുതിയ വഴിത്തിരിവെന്ന് സൂചന. സംഭവസ്ഥലത്തിന് സമീപത്തെ പെരിങ്ങോള്‍ കാവില്‍ അന്വേഷ സംഘം പരിശോധന നടത്തി.
കാവില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ഒരു ഹാന്‍ഡി ക്യാമറയും കാവിമുണ്ടും രണ്ട് ഷര്‍ട്ടുകളും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇതിന് കേസുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സ്ഥലത്ത് പരിശോധന പുരോഗമിക്കുകയാണ്. ജിഷ കൊല്ലപ്പെട്ട ദിവസം ഇവിടെ നിന്നും ഒരാളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയെന്ന പ്രദേശവാസികളുടെ മൊഴിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
അതേസമയം ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പി.പി തങ്കച്ചന്റെ മൊഴിയെടുക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Post Your Comments