ന്യൂഡല്‍ഹി: പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും പ്രതികൂല സാഹചര്യങ്ങളെ ഭയന്ന്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന മതന്യൂനപക്ഷങ്ങളെ “അനധികൃത അഭയാര്‍ത്ഥികള്‍” എന്ന്‍ പ്രഖ്യാപിക്കുന്ന പൌരത്വ നിയമത്തില്‍ ഭേതഗതി വരുത്താനുള്ള കരടുരേഖ കേന്ദ്ര അഭ്യന്തര മന്ത്രാലയം തയാറാക്കി.
സിറ്റിസണ്‍ഷിപ്പ് ആക്ട്, 1955-ന് വരുത്തുന്ന ഈ ഭേതഗതി അനുസരിച്ച് ഇന്ത്യയിലേക്ക് വരുന്ന പ്രസ്തുത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെത്തന്നെ കഴിയുന്നത്തിനുള്ള ഒരു നിയമപരമായ വഴിയാകും ഇതോടെ തുറന്നു കിട്ടുന്നത്. ഈ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനായും അപേക്ഷിക്കാം.
പാകിസ്ഥാനിലും ബംഗ്ലാദേശിലും മതപരമായ വിവേചനങ്ങളും അതിക്രമങ്ങളും സഹിച്ച് കഴിയുന്ന 2-ലക്ഷത്തോളം ഹിന്ദുക്കള്‍ക്ക് ഈ നീക്കം പ്രയോജനപ്രദമാകും. ഈ രാജ്യങ്ങളിലെ മതനിന്ദാ നിരോധന നിയമങ്ങളുടെ ഇരയായി മാറുകയും ചെയ്യാറുണ്ട് മതന്യൂനപക്ഷങ്ങളായ ഈ ഹിന്ദുക്കള്‍.
പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും പരിതാപകരമായ സാമ്പത്തിക സാഹചര്യങ്ങളില്‍ മടുത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്ന മുസ്ലീം അഭയാര്‍ത്ഥികള്‍ക്ക് ഈ നിയമം പക്ഷേ ബാധകമാകില്ല.
Post Your Comments