Latest NewsKeralaNews

മറ്റുള്ളവരുടെ തിരക്കഥ നോക്കി ജീവിതത്തിൽ അഭിനയിക്കരുതെന്ന് കെ സുരേന്ദ്രൻ

കൊച്ചി: സിനിമയില്‍ മറ്റുള്ളവരുടെ തിരക്കഥയ്‌ക്കനുസരിച്ച്‌ ഡയലോഗ്‌ പറയുന്ന പോലെ താരങ്ങള്‍ ജീവിതത്തിലും അത്തരത്തിൽ അഭിനയിക്കരുതെന്ന് ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പൗരത്വബില്ലിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. ജീവിതത്തില്‍ വസ്‌തുതനോക്കി പ്രതികരിക്കാനുള്ള സാമാന്യനീതി പുലര്‍ത്തണമെന്നും പൗരത്വ ഭേദഗതി നിയമം(സി.എ.എ) ഒരു തവണയെങ്കിലും വായിക്കാന്‍ താരങ്ങള്‍ തയാറാവണമെന്നും കെ. സുരേന്ദ്രൻ പറയുകയുണ്ടായി.

Read also: പൗരത്വ ബിൽ: രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു, കൂട്ട അറസ്റ്റ്; അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് ഇടത് നേതാക്കൾ; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെത്തിരെ രാജ്യത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. മംഗളൂരുവിൽ ഇന്നലെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. നി​രോ​ധ​നാ​ജ്ഞ​യെ മ​റി​ക​ട​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കു​നേ​രെ​യാ​ണ് വെ​ടി​വ​ച്ച​തെ​ന്നാ​ണ് വി​വ​രം.മം​ഗ​ളൂ​രു​വി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button