കുവൈത്ത് : വിദേശികളടക്കമുള്ളവരുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണവുമായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാനേഷ്വണ വിഭാഗവും പൗരത്വ പാസ്പോര്‍ട്ട്കാര്യ വകുപ്പും സംയുക്തമായാണ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നത്.
ഡിഎന്‍എ സാമ്പിളുകള്‍ സ്വീകരിക്കുന്നതിനുള്ള പുതിയ നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി. 43 ലക്ഷത്തിലധികം പേരുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്വദേശികളില്‍ നിന്നായിരിക്കും സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി മൂന്ന് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഉമീനിരില് നിന്നുമാണ് ഡിഎന്‍എ ശേഖരിക്കുന്നത്. രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടി മാത്രമേ ഡിഎന്‍എ സാമ്പിളുകള്‍ ഉപയോഗിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. കുവൈറ്റ് പൗരന്മാര്ക്ക് അനുവദിച്ചിരിക്കുന്ന ഇലക്ട്രോണിക്ക് പാസ്പോര്‍ട്ട് ലഭ്യമാകണമെങ്കില്‍ ഇനി നിര്‍ബന്ധമായും ഡിഎന്‍എ സാമ്പിള്‍ നല്‍കണം.
Post Your Comments