ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി പതിനഞ്ച് വര്‍ഷത്തേക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്ന് കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാന്‍.
നരേന്ദ്ര മോഡി ചക്രവര്‍ത്തി അല്ലെന്നും പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നുമുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പാസ്വാന്‍.മോഡി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളെ വിമര്‍ശിച്ചു കൊണ്ടായിരുന്നു സോണിയ ഗാന്ധിയുടെ പ്രസ്താവന .കോണ്‍ഗ്രസിന് ആശങ്ക വേണ്ടന്നും പാസ്വാന്‍ പറഞ്ഞു. ജനവിധി നേടി ഭരിക്കുന്ന ഒരു പ്രധാനമന്ത്രിക്കെതിരെ അത്തരം വാക്കുകള്‍ ഉപയോഗിക്കരുതെന്നും പാസ്വാന്‍ പറഞ്ഞു.
Post Your Comments