IndiaNews

വിരമിച്ച മുസ്ലിം എംപികളെ രാജ്യസഭയിലേക്ക് അയക്കാൻ ബിജെപി ഒരുങ്ങുന്നു

വിരമിച്ച മുസ്ലിം എം.പി മാരെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാൻ ബിജെപി ഒരുങ്ങുന്നു. നടക്കാൻ പോകുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലാണ് ഇവർ സ്ഥാനാർത്ഥികളാവുക. കോൺഗ്രസ് ഇത് വരെയും മുസ്ലിം എം.പി മാരുടെ പേര് വ്യക്തമാക്കിയിട്ടില്ല. പി.ചിദംബരം, കപിൽ സിബൽ, ജയറാം രമേഷ്, വിവേക് തൻഖ, ഓസ്കാർ ഫെർനാണ്ടസ്, അംബിക സോണി , പ്രദീപ്‌ തമ്ത എന്നിവരാണ് കോൺഗ്രസ്സിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ.

ബി.എസ്. പിയിൽ നിന്നും സതീഷ്‌ മിശ്രയും അശോക്‌ സിദ്ദാർത്തുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ജനതാദൾ ഗുലാം റസൂൽ ബല്യാവിക്ക് അവസരം നൽകാതെ ശരദ് യാദവിനെയും ആർസിപി സിങ്ങിനെയുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

എന്നാൽ ബിജെപി മാത്രമാണ് മുസ്ലിം എം.പികളെ രാജ്യസഭയിലേക്ക് അയക്കാൻ തയ്യാറാകുന്നത്. മുക്തർ അബ്ബാസ്‌ നക്വി, എം. ജെ അക്ബർ എന്നിവരാണ് ബി.ജെ.പി എം.പിമാർ. രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 11 നു നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button