NewsIndia

മകനോടൊപ്പം ഐപിഎല്‍ ഫൈനല്‍ ആഘോഷിച്ച് വിജയ് മല്യ

ന്യൂഡൽഹി : ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ മകനോടൊപ്പം എപിഎല്‍ ഫൈനല്‍ ആഘോഷമായി കാണുന്ന വീഡിയോ പുറത്ത്.മല്യയുടെ ഉടമസ്ഥതയിലായിരുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിരുന്നു ഐപിഎല്‍ ഒമ്പതാം എഡിഷനിലെ ഫൈനലിസ്റ്റുകള്‍. ഈ ഫൈനൽ കാണുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. പിതാവുമായി ഐ.പി.എല്‍ കാണുന്നതിന്റെ വീഡിയോ മകന്‍ സിദ്ധാര്‍ത്ഥ് മല്യയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വിവിധ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ കടമെടുത്ത വിജയ് മല്യ മാര്‍ച്ച് രണ്ടിനാണ് ലണ്ടനിലേക്ക് കടന്നത്.ബാങ്കുകളെ പറ്റിച്ച് മുങ്ങിയ മല്യയെ മൂന്ന് മാസം പിന്നിട്ടിട്ടും രാജ്യത്ത് തിരികെ എത്തിക്കാനാകാത്തതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് മല്യ വിദേശത്ത് ഐ.പി.എല്‍ ആസ്വദിച്ച് കഴിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button