ന്യൂഡല്‍ഹി: അഞ്ഞൂറോളം ഇന്ത്യന്‍ യുവാക്കള്‍ ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി. ഐ.എസില്‍ ആകൃഷ്ടരായവരില്‍ കൂടുതലും യുവാക്കളാണെന്നും ഇവര്‍ ഇന്റര്‍നെറ്റിലൂടെ ഐ.എസുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ ഇറാഖിലേക്കും സിറിയയിലേക്കും പോകാന്‍ തയ്യാറാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇവരെ രഹസ്യാന്വേഷണ വിഭാഗവും എന്‍.ഐ.എയും പൊലീസും നിരീക്ഷിച്ചുവരികയാണ്.
Post Your Comments