ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ന് ഹൃദയ ശസ്ത്രക്രിയക്കു വിധേയനാകും.ലണ്ടനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക. ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന ഷെരീഫിനു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകളറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ലണ്ടനില്‍ നിന്നും ഷെരീഫ് തിങ്കളാഴ്ച മോദിയെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവാസ് ഷെരീഫിന് മോദി ആശംസകള് അറിയിച്ചത്. മോദി ആശംസകള്‍ അറിയിച്ച വിവരം വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസവും മോദി ഷെരീഫിന് ആശംസകൾ അറിയിച്ചിരുന്നു.
പാക് വിദേശകാര്യമന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കുന്ന പ്രസ്താവന പുറത്തിറക്കി. മോദിയെ ഷെരീഫ് ഫോണില്‍ ബന്ധപ്പെട്ടുവെന്നും, അദ്ദേഹത്തിന്റെ ആശംസാ വാക്കുകള്‍ക്ക് ഷെരീഫ് നന്ദി രേഖപ്പെടുത്തിയെന്നുമാണ് പ്രസ്താവനയില്‍ അറിയിച്ചത്.
Post Your Comments