ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് പതിനായിരം ക്ലബ്ബില്‍. ടെസ്റ്റില്‍ പതിനായിരം തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് കുക്ക് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് കുക്കിന്റെ ഈ നേട്ടം.
31 വയസ്സും 157 ദിവസവുമാണ് കുക്കിന്റെ ഇപ്പോഴത്തെപ്രായം. ടെസ്റ്റ് റണ്‍സ് പതിനായിരമാകുമ്പോൾ സച്ചിന് പ്രായം 31 വയസ്സും 326 ദിസവുമായിരുന്നു. 2005 മാര്‍ച്ച് 15ന് കൊല്‍ക്കത്തയില്‍ പാകിസ്താന് എതിരായ മത്സരത്തിലായിരുന്നു സച്ചിന്‍ ടെസ്റ്റില്‍ പതിനായിരം തികച്ചത്. എന്നാൽ 128 മത്സരങ്ങളിലെ 229 ഇന്നിങ്‌സുകളില്‍ നിന്നാണ് കുക്ക് പതിനായിരത്തില്‍ എത്തിയതെങ്കില്‍ സച്ചിന് ഈ നേട്ടം കൈവരിക്കാന്‍ 122 കളികളിലായി 195 ഇന്നിങ്‌സേ വേണ്ടിവന്നുള്ളൂ.
Post Your Comments