India

ജീവനക്കാര്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി കടന്നു കളഞ്ഞു

കോയമ്പത്തൂര്‍ : ജീവനക്കാര്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി കടന്നു കളഞ്ഞു. ബ്രിങ്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ കെ. സതീഷ് (29), കെ. അരുണ്‍ കുമാര്‍ (22) എന്നിവരാണ് 1.39 കോടി രൂപയുമായി കടന്നു കളഞ്ഞത്. ഇരുവരും ഉദുമല്‍പേട്ട് സ്വദേശികളാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെയാണ് പലപ്പോഴായി ഇവര്‍ പണം അടിച്ചു മാറ്റിയത്. മാനുവലായി പണം നിറയ്ക്കുന്ന എ.ടി.എം മെഷീനുകളിലാണ് തട്ടിപ്പ് നടത്തിയത്. സൊവ്‌രിപാളയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ എ.ടി.എമ്മില്‍ പണം നിറയ്ക്കുന്നതിന്റെ ചുമതല ഇവരുടെ കമ്പനിയ്ക്കായിരുന്നു.

മെഷീനുകളുടെ പിന്‍ഭാഗത്താണ് പണം നിറയ്ക്കുന്നത്. അതുകൊണ്ടു തന്നെ പണം പോയത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എ.ടി.എം മെഷീന്റെ പിന്‍വശത്ത് സി.സി.ടി.വി ക്യാമറ നിരീക്ഷണമില്ല. 32 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് പ്രതിദിനം നിക്ഷേപിക്കാന്‍ നല്‍കുന്നത്. ഈ തുകയില്‍ നിന്നാണ് ഇവര്‍ മോഷണം നടത്തിയത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button