NewsInternational

ജീവന് സാധ്യതയുള്ള ഗ്രഹം കണ്ടെത്തി

വാഷിങ്ടണ്‍: ഭൂമിയില്‍ നിന്ന് 1200 പ്രകാശവര്‍ഷമകലെ കണ്ടെത്തിയ പുതിയ ഗ്രഹത്തില്‍ ജലമുണ്ടാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍. അതിനാല്‍ ഒരുപക്ഷേ അവിടെ ജീവനുമുണ്ടാകാമെന്ന് ശാസ്ത്രജ്ഞർ. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠത്തിലാണ് ഇക്കാര്യമുള്ളത്. 

‘കെപ്ലര്‍-62എഫ്’ എന്നാണ് പുതിയ ഗ്രഹത്തിന് പേര് ഇട്ടിരിക്കുന്നത്.മാതൃനക്ഷത്രവുമായുള്ള അകലം കണക്കാക്കുമ്പോള്‍, കെപ്ലര്‍-62എഫ് ഒരു ശിലാഗ്രഹമാകാനാണ് സാധ്യത.

വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന അന്യഗ്രഹങ്ങളെ തിരിച്ചറിയാന്‍ നാസ വിക്ഷേപിച്ച കെപ്ലാര്‍ ബഹിരകാശ ടെലസ്‌കോപ്പ് 2013 ലാണ് ഈ ഗ്രഹത്തെ തിരിച്ചറിഞ്ഞത്. ഇതിനകം ശാസ്ത്രലോകം 2300 ലേറെ അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ ചെറിയൊരു ശതമാനത്തില്‍ മാത്രമേ ജീവന് അനുകൂല സാഹചര്യമുണ്ടാകാന്‍ സാധ്യതയുള്ളൂ. ആ ഗണത്തില്‍ പെടുന്നു കെപ്ലര്‍ -62എഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button