Latest NewsNewsInternational

സൗരയൂഥത്തിന് പുറത്ത് ജലസാന്നിധ്യം കണ്ടെത്തി

പാരിസ്: സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി. കെ2-18ബി എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ്‌ കെ2-18ബി. അവിടെ വെള്ളത്തിന് ദ്രാവക രൂപത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്നും ഭൂമിയെ പോലെ തന്നെ ജീവിക്കാന്‍ സഹായിക്കുന്ന താപനില ഇവിടെയുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Read also: 43 ദിവസമായി എസി പ്രവര്‍ത്തന രഹിതം; കൊടുംചൂടില്‍ വലഞ്ഞ് മെറീന ക്രൗണ്‍ ടവര്‍

നാച്ചര്‍ ആസ്‌ട്രോണമി എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഉപരിതലത്തില്‍ സമുദ്രങ്ങളുണ്ടെന്ന് നമുക്ക് ഊഹിക്കാനാവില്ല. പക്ഷേ അതൊരു യഥാര്‍ത്ഥ സാധ്യതയാണ്. ഇതുവരെ കണ്ടെത്തിയ 4,000-ത്തിലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്നും ലേഖനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button