വാഷിംഗ്ടൺ: വിദൂരമായൊരു ഗ്രഹത്തിൽ ജലസാന്നിധ്യം കണ്ടെത്തി നാസ. അടുത്തിടെ നാസ വിക്ഷേപിച്ച ലോകത്തിലെ ഏറ്റവും ശക്തമായ ടെലസ്കോപ്പായ ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പാണ് ഇക്കാര്യം കണ്ടെത്തിയത്.
ഭൂമിയിൽ നിന്നും 1250 പ്രകാശവർഷം അകലെയാണ് പുതുതായി കണ്ടെത്തിയ ഗ്രഹത്തിന്റെ സ്ഥാനം. ഡബ്ല്യു.എ.എസ്.പി 96ബി എന്ന ഗ്രഹത്തിലാണ് ജലത്തിന്റെ നേരിയ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആകാശഗംഗയിൽ തന്നെയാണ് ഈ ഗ്രഹവും സ്ഥിതിചെയ്യുന്നത്. ടെലസ്കോപ്പ് എടുത്ത ഈ ഗ്രഹത്തിന്റെ ഫോട്ടോകൾ നാസ പുറത്തു വിട്ടു.
2021 ഡിസംബർ 25ആം തീയതിയാണ് നാസ ജെയിംസ് സ്പേസ് ടെലസ്കോപ്പ് വിക്ഷേപിച്ചത്. ഏതാണ്ട് ആയിരം കോടി യുഎസ് ഡോളർ ചെലവുള്ള ഈ ടെലസ്കോപ്പ്, ലോകത്ത് ഇന്ന് നിലവിലുള്ള ദൂരദർശിനികളിൽ ഏറ്റവും ശക്തിയേറിയതാണ്. ഏതാണ്ട് ഇരുപത് വർഷത്തോളമാണ് ഇതിന്റെ പ്രതീക്ഷിക്കുന്ന ആയുസ്സ്.
Post Your Comments