Latest NewsNewsInternational

ഭൂമിയിലെ താപനില കുത്തനെ താഴും : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് : ഭൂമിയിലെ താപനില കുത്തനെ താഴും . ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍. ഭൂമിയിലെ താപനില കുത്തനെ താഴുന്നത് ആണവശൈത്യത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ റഡ്‌ഗേഴ്‌സ് സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്ര ഗവേഷകനായ അലന്‍ റോബോക്ക് പക്ഷേ ഇത്തരമൊരു സാധ്യത തള്ളിക്കളയാനാകില്ലെന്ന നിലപാടിലാണ്. ഭൂമിയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് ഈ ആണവശൈത്യം എത്തിച്ചേരുമെന്നും ആണവ ശൈത്യത്തിനുള്ള സാധ്യതയാകട്ടെ ലോകശക്തികളുടെ കയ്യില്‍ ആണവായുധങ്ങള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നും അലന്‍ റോബോക്ക് പറയുന്നു. ഇക്കാരണങ്ങളാല്‍ ആണവശൈത്യമുണ്ടായാല്‍ അതിന്റെ ആഘാതം എത്രത്തോളമുണ്ടാകുമെന്ന് ശാസ്ത്രീയമായ നിഗമനത്തില്‍ എത്തിയിരിക്കുകയാണ് അലനും സഹപ്രവര്‍ത്തകരും

Read Also : ഡി കെ ശിവകുമാറിന്റെ മകളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

ആണവശൈത്യം ആരംഭിക്കുമ്പോള്‍ തന്നെ അവസ്ഥ വളരെ ഭയാനകമായിരിക്കുമെന്ന് ഈ പഠനത്തില്‍ പറയുന്നു. ഭൂമിയുടെ ഏത് കോണിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കിലും അത് നിങ്ങളെ സുരക്ഷിതരാക്കില്ല. റഷ്യയും അമേരിക്കയും ഇന്ന് അവരുടെ കയ്യിലുള്ള ആണവായുധങ്ങള്‍ പ്രയോഗിച്ചാല്‍ ഭൂമിയിലെ താപനില തന്നെ കുത്തനെ താഴുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മഴ വ്യാപകമായി കുറയുകയും ഇതിലൂടെ വരള്‍ച്ച വ്യാപകമാവുകയും ചെയ്യും. ഈ സാഹചര്യങ്ങളൊക്കെ വഴിവയ്ക്കുന്നതാകട്ടെ അതിഭീകരമായ ഭക്ഷ്യക്ഷാമത്തിലേക്കായിരിക്കും.

ഈ ആണവായുധങ്ങള്‍ പ്രയോഗിക്കപ്പെട്ടാല്‍ ഏതാണ്ട് 2 ആഴ്ചയ്ക്കുള്ളില്‍തന്നെ ഇരു ധ്രുവങ്ങളിലും ആണവകണങ്ങളെത്തും. 12 മാസത്തിനുള്ളില്‍ ലോകത്താകെമാനം താപനില കുത്തനെ കുറയും. സാധാരണ താപനിലയില്‍ നിന്ന് ഏതാണ്ട് 9 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ് അന്തരീക്ഷതാപനിലയില്‍ ഉണ്ടാകുമെന്നാണ് ഇവര്‍ കണക്ക് കൂട്ടുന്നത്. ശൈത്യമേഖലയില്‍ ഈ കുറവ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ ആയേക്കാമെന്നും ഗവേഷകര്‍ പറയുന്നു.ഇത് മാത്രമല്ല ഭൂമി മുഴുവന്‍ തന്നെ അണുകിരണങ്ങള്‍ കൊണ്ടു നിറയും. ഇതോടെ വാസയോഗ്യമല്ലാതാകുന്ന ഭൂമിയില്‍ ഒരു പക്ഷേ ബങ്കറുകളിലോ മറ്റോ അഭയം തേടുന്നവരാകും 5-6 വര്‍ഷം വരെ അതിജീവിക്കുക. ഇതിന് ശേഷം ഇവരും ശേഖരിച്ച ഭക്ഷണം തീരുന്ന മുറയ്ക്ക് പട്ടിണി നേരിടേണ്ടി വരുമെന്നും പഠനത്തില്‍ പറയുന്നു. അതിശൈത്യം സസ്യങ്ങളുടെ വരള്‍ച്ചയെ മുരടിപ്പിക്കുന്നതിനൊപ്പം മഴയില്‍ 60 ശതമാനം വരെ കുറവുണ്ടാകുന്നതും ഭക്ഷ്യക്ഷാമത്തിന് പരിഹാരം കണ്ടെത്താനുള്ള സാധ്യതകളും ഇല്ലാതാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button