കൊച്ചി : ജിഷവധക്കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെതിരെ വെല്ലുവിളിയുമായി മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസ്സ് നേതാവ് എന്‍ ഡി തിവാരിയെപോലെ തങ്കച്ചന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണോയെന്നാണ് ജോമോന്റെ ചോദ്യം.
ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ;
തങ്കച്ചന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തായ്യാറാണോ?
ജിഷവധക്കേസില്‍ മുഖ്യമന്ത്രിയ്ക്ക് ഞാന്‍ നല്‍കിയ പരാതിയില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ പേര് ഒരു സ്ഥലത്തും പരാമര്‍ശിച്ചിട്ടില്ലായിരുന്നു. എന്നാല്‍ പി പി തങ്കച്ചന്‍ ആ നേതാവ് താന്‍ തന്നെയാണെന്നും എനിക്കെതിരെ കേസ് കൊടുക്കുമെന്നും പറയുന്നിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പി പി തങ്കച്ചനെത്തന്നെ ഉദ്ദേശിച്ചായിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് എന്‍ ഡി തിവാരിയെപോലെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തങ്കച്ചന്‍ തയ്യാറുണ്ടോ?
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഞാന്‍ ഇന്നലെ നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു.
ജിഷയുടെ അമ്മ രാജേശ്വരിക്ക് തങ്കച്ചന്റെ നേതൃത്വത്തില്‍ ഇന്നലെ 15 ലക്ഷം രൂപ നല്‍കിയത് 20 വര്‍ഷം തന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന് പറയിപ്പിക്കാന്‍ വേണ്ടിയാണെന്ന് നാട്ടുകാര്‍ സംശയിച്ചാല്‍ അവരെ കുറപ്പെടുത്താനാകില്ല
ജിഷ കൊല്ലപ്പെട്ടപ്പോള്‍ ദേശീയ നേതാക്കള്‍ പോലും പെരുമ്പാവൂരിലെത്തി ജിഷയുടെ വീടും ആശുപത്രിയിലെത്തി മാതാവിനെയും സന്ദര്‍ശിച്ചിരുന്നപ്പോള്‍ യുഡിഎഫ് കണ്‍വീനറായ പി പി തങ്കച്ചന്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാന്‍ മരണവീട്ടിലൊന്നും പോകുന്നയാളല്ല” എന്നാല്‍ ഇന്നലെ ജിഷയുടെ മാതാവിന് 15 ലക്ഷം കൊടുക്കാന്‍ തങ്കച്ചന്‍ എന്തിന് പോയി.
Post Your Comments