IndiaNews

ഇന്ത്യയുടെ സ്ഥാനം ഏതെങ്കിലും മൂലയ്ക്കല്ല: മോദി

അടുത്ത മൂന്ന് വർഷം കൊണ്ട് ധാരാളം കാര്യങ്ങൾ തനിക്ക് ചെയ്തു തീർക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കഴിഞ്ഞ സമയം കൊണ്ട് ആഗോളതലത്തിൽ ഇന്ത്യക്ക് ഒരു സ്ഥാനം ഉണ്ടാക്കിക്കൊടുക്കാൻ കഴിഞ്ഞു. പണ്ടത്തെ പോലെ ഏതെങ്കിലും ഒരു മൂലയ്ക്കല്ല ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

താൻ അധികാരമേറ്റെടുത്ത ശേഷം അമേരിക്കയുമായുള്ള ബന്ധവും മെച്ചപ്പെടുത്തി. പരമാവധി മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. വലിയ ഉത്തരവാദിത്തമാണ് തനിക്ക് മുകളിലുള്ളതെന്നും മോദി പറഞ്ഞു. കൂടുതൽ വിദേശനിക്ഷേപത്തിന് അവസരമൊരുക്കിയതും അഴിമതിക്കെതിരെ പോരാടിയതും മോദി ഉയർത്തിക്കാട്ടുന്നു. ചരക്ക് സേവന നികുതി ബിൽ ഈ വർഷത്തോടെ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button