ടെലികോം മന്ത്രാലയത്തെ അഴിമതിമുക്തമാക്കിയതായി കേന്ദ്ര വാര്‍ത്താവിനിമയ-വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഒരു ദേശീയമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോദി ഗവണ്‍മെന്‍റ് രണ്ട് വര്‍ഷം കൊണ്ടുണ്ടാക്കിയ ഭരണനേട്ടങ്ങള്‍ എന്തൊക്കെയാണെന്നതിനെപ്പറ്റി കേന്ദ്രമന്ത്രി വിശദീകരിച്ചു.
“ടെലികോം മന്ത്രിയായിരുന്ന എ രാജ ഇരുന്നിരുന്ന അതേ കസേരയിലാണ് ഞാന്‍ ഇരിക്കുന്നത്. എന്‍റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍നിന്ന്‍ ഞാന്‍ മാറിയിട്ടില്ല. സഞ്ചാര്‍ ഭവന്‍റെ (ടെലികോം മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ആസ്ഥാനം) പ്രതിച്ഛായ മൊത്തത്തില്‍ മാറി. 2G-സ്പെക്ട്രം അഴിമതിയ്ക്ക് സാക്ഷിയായ സഞ്ചാര്‍ ഭവനില്‍ നിന്ന് മോദി ഗവണ്‍മെന്‍റ് 1,10,000-കോടി രൂപയുടെ സ്പെക്ട്രം ലേലം ചെയ്തു, യാതൊരു അഴിമതിയും അതില്‍ നടന്നില്ല. സഞ്ചാര്‍ ഭവനില്‍ നിന്ന് ഞങ്ങള്‍ അഴിമതി തുടച്ചു നീക്കി,” രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
തന്‍റെ നേതൃത്വത്തില്‍ ടെലികോം മന്ത്രാലയത്തിലേക്ക് 27,000-കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപം വന്നതായും മന്ത്രി അറിയിച്ചു. ഇപ്പോള്‍ രാജ്യത്ത് 101-കോടി മൊബൈല്‍ഫോണ്‍ ഉപയോക്താക്കളും, 40-കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുമുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്‍മോഹന്‍ സിങ്ങിന്‍റെയും, കോണ്‍ഗ്രസിന്‍റെയും 10-വര്‍ഷത്തെ ഭരണത്തിനു ശേഷം 8,000-കോടി രൂപ നഷ്ടത്തിലായിരുന്ന ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ പ്രവര്‍ത്തന ലാഭത്തില്‍ എത്തിയിട്ടുണ്ട്. ജമ്മു-കാശ്മീര്‍ പ്രളയത്തില്‍പ്പെട്ടവര്‍, നേപ്പാള്‍ ഭൂകമ്പത്തില്‍ ദുരിതബാധിതരായവര്‍ ഇങ്ങനെ അനവധി ആളുകളെ സൗജന്യ ടോക്ക്-ടൈം മുതലായവ നല്‍കിക്കൊണ്ട് സഹായിക്കാനും ബി.എസ്.എന്‍.എല്‍ തയാറായി.
എന്‍ഡിഎ അധികാരത്തില്‍ വന്നതിനു ശേഷം ഐടി മേഖലയില്‍ മാത്രം 2-ലക്ഷം ആളുകള്‍ക്ക് തൊഴില്‍ ലഭിച്ചതായും മന്ത്രി അറിയിച്ചു.
Post Your Comments