ഉള്ളില്‍ റാണി കുടുങ്ങിയതിനെ തുടര്‍ന്ന് തേനീച്ചക്കൂട്ടം കാറിനെ പിന്തുടര്ന്നത് രണ്ടു ദിവസം. യുകെയിലാണ് സംഭവം . ഒടുവില്‍ തേനീച്ച വിദഗ്ദ്ധര്‍ എത്തി റാണിയെ പുറത്തെടുത്ത് കാറില്‍ നിന്നും ഇരുപതിനായിരത്തോളം വരുന്ന തേനീച്ചക്കൂട്ടത്തെ വേര്‍പെടുത്തുകയായിരുന്നു . ഹാവര്ഫോര്ഡ്വെസ്റ്റിലായിരുന്നു സംഭവം.കാറിന്റെ പിന്‍ഭാഗത്തെ ഒരു വശവും മുകളിലെ ഒരു ഭാഗവും തേനീച്ചകളെ കൊണ്ടു മൂടിയ നിലയിലായിരുന്നു.
ഇത് ആദ്യം കണ്ടയാൾ തേനീച്ച കര്‍ഷകരെയും മറ്റുള്ളവരെയും വിളിച്ചുവരുത്തി. ഞായറാഴ്ച ജോലിക്കാര്‍ എത്തി മുഴുവന്‍ തേനീച്ചയെയും ഒരു കാര്‍ഡ്ബോര്‍ഡ് ബോക്സിലേക്ക് പിന്നീട് മാറ്റുകയായിരുന്നു.കാറിന്റെ ഡിക്കിയില്‍ തേനീച്ചറാണി കുടുങ്ങിയത് അറിയാതെ കാര്‍ ഓടിച്ചുപോവുകയായിരുന്നു. ഇതോടെ യാണ് തേനീച്ചക്കൂട്ടം പിന്തുടര്ന്നത്.
Post Your Comments