കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോടുള്ള ഇഷ്ടം കാരൻ സ്‌പോഞ്ച്ബോംബ് എന്ന കോലുമിട്ടായി ആമസോണിൽ നിന്ന് ഓർഡർ ചെയ്ത നാലുവയസ്സുകാരന് പറ്റിയ അബദ്ധവും പിന്നീട് സംഭവിച്ച കാര്യങ്ങളും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ താമസിക്കുന്ന നോഹ് എന്ന ഓട്ടിസം ബാധിച്ച കുട്ടി ആമസോണ്‍ വഴി അബദ്ധത്തില്‍ ഓര്‍ഡര്‍ ചെയ്ത് പോയത് 918 സ്‌പോഞ്ച് ബോബ് കോലുമിഠായികളാണ്.
Also Read:കോവിഡ് മുക്തരാവുന്നവരിൽ അപൂർവ ഫംഗസ് അണുബാധ പടരുന്നു; എട്ട് മരണം
918 കോലുമിഠായികള്‍ അടങ്ങിയ 52 പെട്ടികളാണ് നോഹ് ഓര്‍ഡര്‍ ചെയ്തത്. 2618.86 ഡോളര്‍ (1.91ലക്ഷം രൂപ) വില വരുന്ന സാധനങ്ങള്‍ നോഹിന്റെ ബന്ധുവിന്റെ വീട്ടിലാണ് എത്തിയത്. നോഹിന്റെ മാതാവായ ജെന്നിഫര്‍ ബ്രയന്റ് മകന് അബന്ധം സംഭവിച്ചതാണെന്ന് ആമസോണ്‍ അധികൃതരോട് വിശദീകരിച്ചെങ്കിലും അവര്‍ പെട്ടികള്‍ തിരിച്ചെടുക്കാനാവില്ലെന്ന് അറിയിച്ചു. ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയിലെ സില്‍വര്‍ സ്‌കൂളില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥിയും മൂന്ന് കുട്ടികളുടെ മാതാവും കൂടിയായ ജെന്നിഫര്‍ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴങ്ങി.
ഇതോടെ അവര്‍ സര്‍വകലാശാലയുടെ സോഷ്യല്‍ വര്‍ക്ക് ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുള്ള ഫേസ്ബുക്ക് പേജില്‍ സംഭവം വിശദീകരിച്ച് കുറിപ്പെഴുതി. പോസ്റ്റ് ശ്രദ്ധയില്‍പെട്ട സഹപാഠിയായ കാറ്റി സ്‌കോള്‍സ് ‘ഗോഫണ്ട്മി’ വഴി ധനസമാഹരണ കാമ്ബയിന് തുടക്കം കുറിച്ചു. നോഹിന്റെ കോലുമിഠായിക്കുള്ള തുക 24 മണിക്കൂറിനുള്ളിലാണ് പിരിഞ്ഞു കിട്ടിയത്. 600 പേര്‍ 15,306 ഡോളറാണ് സംഭാവന ചെയ്?തത്. നോഹിന്റെ അശ്രദ്ധ പക്ഷേ കുടുംബത്തിന് ആശ്വാസമായി മാറി. അധികം ലഭിച്ച തുക ഓട്ടിസം ബാധിച്ച നോഹിന്റെ വിദ്യാഭ്യാസത്തിനും മറ്റുമായി ഉപയോഗിക്കുമെന്ന് ബ്രയന്റ് പറഞ്ഞു
Post Your Comments