ചെന്നൈ: സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഡിഎംകെ നേതാവായ എംകെ സ്റ്റാലിന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. പുതിയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ പ്രതിപക്ഷം അത് ബഹിഷ്കരിക്കുകയാണ് പതിവ്. എന്നാൽ ജയലളിതയുടെ സത്യപ്രതിജ്ഞക്ക് സ്റാലിൻ എത്തിയത് ചർച്ചയായിരുന്നു .
എന്നാല്‍ ഡിഎംകെ എംഎല്‍എമാര്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്റ്റാലിന് പിന്‍നിരയില്‍ സീറ്റ് അനുവദിച്ചത് വിവാദമായിരുന്നു. സ്റ്റാലിനെ മനപൂര്‍വ്വം അപമാനിക്കാനാണ് ജയലളിത ഇങ്ങനെ ചെയ്തതെന്ന് ഡിഎംകെ അധ്യക്ഷനും സ്റ്റാലിന്റെ പിതാവുമായ കരുണാനിധി ആരോപിക്കുകയും ചെയ്തു.
എന്നാൽ ജയലളിത സ്റ്റാലിനു അയച്ച കത്തിൽ ”സ്റ്റാലിനെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഇങ്ങനെ ചെയ്തതെന്നും , സ്റ്റാലിന്‍ പരിപാടിക്കെത്തിയ കാര്യം ഉദ്യോഗസ്ഥര്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ പ്രോട്ടോകോള്‍ മറികടന്ന് സ്റ്റാലിന് മുന്‍നിരയില്‍ തന്നെ ഇടമൊരുക്കുമായിരുന്നു” എന്നും ജയലളിത പറയുന്നു. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുവാനെത്തിയ സ്റ്റാലിനെ അനുമോദിച്ചും, ഭാവിയില്‍ നാടിന്റെ വികസനത്തിനായി സ്റ്റാലിനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ അറിയിച്ചു കൊണ്ടുമാണ് ജയലളിത കത്ത് അവസാനിപ്പിക്കുന്നത് .
Post Your Comments