ഉത്തരാഖണ്ഡില്‍ ഈ അടുത്തിടെ ഭരണപ്രതിസന്ധി രൂക്ഷമായപ്പോള്‍ എം.എല്‍.എമാര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ അഞ്ച് മണിക്കൂറോളം ചോദ്യംചെയ്തു. ചോദ്യംചെയ്തപ്പോള്‍ റാവത്ത് തങ്ങളോട് സഹകരിച്ചില്ലെന്ന് അറിയിച്ച സിബിഐ റാവത്തിന് പല കാര്യങ്ങളിലും പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കാനായില്ല എന്നും അറിയിച്ചു. ഒരു റൗണ്ട് ചോദ്യം ചെയ്യലിനു കൂടി ഹാജരാകാന്‍ റാവത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിബിഐ പറഞ്ഞു.
ജൂണ്‍ 7-ന് അടുത്ത റൗണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് തന്നോട് പറഞ്ഞിരിക്കുന്നതെന്ന് റാവത്ത് പത്രപ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments