കേരളത്തിലെ മുന്നോക്ക വിഭാഗങ്ങളില്‍ 25 ശതമാനത്തോളം ആളുകൾ യുഡിഎഫിനെ ഉപേക്ഷിച്ച് ബിജെപിക്ക് വോട്ട് ചെയ്തെന്ന് പഠനം . ദില്ലി ആസ്ഥാനമായുള്ള സിഎസ്ഡിഎസ് ലോക്നീതിയുടെ റിപ്പോർട്ട് പ്രകാരമാണിത്.
കേരളത്തിലെ പോള്‍ചെയ്ത വോട്ടുകളും സിഎസ്ഡിഎസ് നടത്തിയ സര്‍വ്വെയും അടിസ്ഥാനപ്പെടുത്തിയുള്ള പഠനത്തിലാണ് ഇത്തവണ യുഡിഎഫിന് എവിടെയൊക്കെ വോട്ട് ചോര്‍ന്നു എന്ന് വ്യക്തമാക്കുന്നത്. ബിജെപി രണ്ട് മുന്നണികള്‍ക്കും വലിയ ഭീഷണിയായി വളരുന്നുവെന്നാണ് പഠനം പറയുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11 ശതമാനം മുന്നോക്ക വിഭാഗ വോട്ടര്‍മാരാണ് ബിജെപിക്കൊപ്പം നിന്നത്. ഇത്തവണ അത് 34 ശതമാനമായി ഉയര്‍ന്നു. ദളിത് വിഭാഗ വോട്ടുകളില്‍ എല്‍ഡിഎഫില്‍ നിന്ന് 15 ശതമാനത്തിന്‍റെ ചോര്‍ച്ച ബിജെപിയിലേക്കുണ്ടായി. 2011ല്‍ ഒരു ശതമാനം ക്രിസ്ത്യാനി വോട്ടുകള്‍വരെയാണ് ബിജെപിക്ക് കിട്ടിയതെങ്കില്‍ ഇത്തവണ അത് 10 ശതമാനമായി ഉയര്‍ന്നു. 25 വയസ്സില്‍ താഴെയുള്ളവരുടെ വോട്ടുകളാണ് ബിജെപിക്ക് കൂടുതല്‍ കിട്ടിയതെന്നും പഠനം വ്യക്തമാക്കുന്നു.
Post Your Comments