KeralaNews

‘സിം’ കാര്‍ഡ് അബദ്ധത്തില്‍ ഉള്ളില്‍ കുടുങ്ങി ശ്വാസകോശത്തില്‍ ഹാങ് ആയി നിന്ന സിം ഡോക്ടര്‍മാര്‍ പുറത്തെടുത്തു

തൃശൂര്‍: ടി.വി കാണലെ സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശ്വാസകോശത്തില്‍ സിം കാര്‍ഡ് കുടുങ്ങി. സിം വായില്‍ കടിച്ചുപിടിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ അബദ്ധത്തില്‍ ഉള്ളിലേക്കിറങ്ങുകയായിരുന്നു. വിഴുങ്ങിപ്പോയതാകാമെന്നു കരുതി ആപ്പിളും പഴങ്ങളുമൊക്കെ കഴിച്ചു തൊണ്ടയില്‍ നിന്നിറക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത ശ്വാസതടസംമൂലം അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകാമായിരുന്ന സങ്കീര്‍ണ നടപടിക്രമങ്ങള്‍ക്കൊടുവില്‍ ഏഴുമണിക്കൂറിനു ശേഷമാണ് സിം പുറത്തെടുക്കാനായത്.

തൃശൂര്‍ സ്വദേശിനിയായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയ്ക്കാണ് അപകടം സംഭവിച്ചത്. വീട്ടുകാരുമായുള്ള സംസാരത്തിനിടെ ഫോണിന്റെ മൂടി അഴിച്ചു സിം പുറത്തെടുക്കുകയും ഇതു വായില്‍ കടിച്ചു പിടിച്ചു മറ്റൊരു സിം ഇടുകയും ചെയ്യുമ്പോഴാണ് സംഭവം. സംസാരത്തിനിടെ സിം കാര്‍ഡ് അബദ്ധത്തില്‍ ഉള്ളിലേക്കിറങ്ങിപ്പോയി. വിഴുങ്ങിപ്പോയെന്നു കരുതി പഴങ്ങള്‍ കഴിച്ചു നോക്കിയെങ്കിലും ശ്വാസതടസം തുടങ്ങിയപ്പോള്‍ ആശുപത്രിയിലെത്തി.

ഇ.എന്‍.ടി വിഭാഗത്തിലെത്തിച്ച് എക്‌സ്‌റേ എടുത്തുനോക്കി. പക്ഷേ, സിം കാര്‍ഡ് എവിടെയെന്നു കാണുന്നില്ല. സിടി സ്‌കാന്‍ ചെയ്തപ്പോള്‍ ശ്വാസകോശത്തിന്റെ കീഴ്ഭാഗത്തെ കരൈനയില്‍ സിം പറ്റിപ്പിടിച്ച് ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. സിം പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരൈനയുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള മുറിവുണ്ടായാല്‍ കൃത്രിമശ്വാസം പോലും നല്‍കാന്‍ കഴിയാതെ വരുകയും മരണം സംഭവിക്കുകയും ചെയ്‌തേക്കാം. എന്നിട്ടും അനസ്തീസിയ നല്‍കി ബ്രോങ്കോസ്‌കോപ്പിക്കു വിധേയയാക്കാന്‍ ഇഎന്‍ടി വിഭാഗം ഡോക്ടര്‍മാരായ അര്‍ജുന്‍ ജി. മേനോന്‍, ശ്രീജ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു.

ഭക്ഷണം നല്‍കാതെ ആറുമണിക്കൂര്‍ കാത്തിരുന്ന ശേഷം പെണ്‍കുട്ടിയുടെ ശ്വാസകോശത്തിലേക്കു ബ്രോങ്കോസ്‌കോപ് ഇറക്കി. അപകടകാരികളായ പല ലോഹങ്ങളും സിം കാര്‍ഡില്‍ ഉള്ളതിനാല്‍ അതീവ സൂക്ഷ്മമായിട്ടായിരുന്നു നടപടിക്രമങ്ങള്‍. ഒരുമണിക്കൂറിനുള്ളില്‍ സിം പുറത്തെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button