NewsInternational

പാരച്യൂട്ടില്‍ വിവാഹാഭ്യര്‍ത്ഥനയുമായെത്തിയ യുവാവ് മരത്തില്‍ കുടുങ്ങി; ഒടുവിൽ പെൺകുട്ടി ചെയ്തത്

ബെയ്ജിംഗ്: വിവാഹാഭ്യര്‍ത്ഥന നടത്താൻ വ്യത്യസ്തമായ വഴി സ്വീകരിച്ച യുവാവ് താൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ മുന്നിൽ ഇളിഭ്യനായി.ചൈനയിലാണ് സംഭവം.വിവാഹാഭ്യര്‍ത്ഥനയുമായി പാരച്യൂട്ടിലാണ് യുവാവെത്തിയത്. നിലത്തിറങ്ങുന്നതിന് തൊട്ടു മുന്‍പ് ലക്ഷ്യം തെറ്റി യുവാവ് മരത്തില്‍ തങ്ങിനിന്നു. ഇത് യുവതി കാണുകയും ചെയ്തു. തുടര്‍ന്ന് അഗ്നിശമന സേനയെത്തിയാണ് യുവാവിനെ മരത്തില്‍ നിന്നും നിലത്തിറക്കിയത്.

പാരച്യൂട്ട് പരീക്ഷണം വിജയം കണ്ടില്ലെങ്കിലും വിവാഹാഭ്യര്‍ത്ഥനയില്‍ നിന്നും പിന്മാറാന്‍ യുവാവ് തയ്യാറായില്ല. അടുത്ത് കണ്ട കടയില്‍ നിന്നും ഒരു കെട്ട് പൂവുമായി യുവാവ് യുവതിയ്ക്ക് മുന്നിലെത്തി തന്നെ വിവാഹം കഴിക്കാമോ എന്ന് യുവാവ് ചോദിച്ചു. എന്നാല്‍ യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച് യുവതി നടന്നുപോകുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button