കിളിമാനൂർ: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നഗരൂർ വലിയകാട് ഗോപിവിള കൊച്ചുവീട്ടിൽ മുബാറക് (20) ആണ് പിടിയിലായത്.
2022-ലായിരുന്നു കേസിനസ്പദമായ സംഭവം. പെൺകുട്ടിയുമായി പ്രണയം നടിച്ച പ്രതി വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രായപൂർത്തി ആയതിനുശേഷം പെൺകുട്ടി വിവാഹത്തെക്കുറിച്ചു സംസാരിക്കുമ്പോൾ പലവിധ കാരണങ്ങൾ പറഞ്ഞു മുബാറക് ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന്, സംശയം തോന്നിയ പെൺകുട്ടി വീട്ടിൽ പറഞ്ഞതിനെ തുടർന്നാണ് കിളിമാനൂർ സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന്, പ്രതി ഒളിവിൽ പോകുകയായിരുന്നു.
Read Also : പണ്ടപ്പള്ളിയിൽ തകർന്ന കനാലിലൂടെ മൂന്നാഴ്ച്ചക്കുള്ളില്‍ വെള്ളം ഒഴുക്കിവിടാനുള്ള ശ്രമവുമായി ജലസേചന വകുപ്പ്
തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ആറ്റിങ്ങൽ ഡിവൈഎസ് പി.ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, എസ്സിപിഒ മഹേഷ്, സിപിഒ ശ്രീരാജ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments