കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇടതു മുന്നണിയിലേക്ക് പോകാതിരുന്നത് തിരിച്ചടിയായെന്ന് ജെ.ഡി. യു വിലയിരുത്തൽ . മത്സരിച്ച കല്‍പറ്റ, കൂത്തുപറമ്പ്, മട്ടന്നൂര്‍, വടകര, എലത്തൂര്‍, അമ്പലപ്പുഴ, നേമം എന്നീ മണ്ഡലങ്ങളിൽ ജെ.ഡി.യു കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് ഇടതു പക്ഷത്തേക്കുള്ള ക്ഷണം സ്വീകരിക്കേണ്ടിയിരുന്നുവെന്നാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉയരുന്ന അഭിപ്രായം. 12 ജില്ലാ കമ്മിറ്റികളും അനുകൂലിച്ച മുന്നണി മാറ്റത്തെ മന്ത്രി കെ.പി മോഹനന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് എതിര്‍ത്തത്. ഇതിനു പുറമേ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളും പരാജയത്തിന് കാരണമായതായി പാര്‍ട്ടി വിലയിരുത്തുന്നു.
Post Your Comments