Kerala

ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണം : പിണറായി

തിരുവനന്തപുരം : ബി.ജെ.പി നേതാക്കള്‍ കേരളവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണമെന്ന് നിയുക്ത കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

”കേന്ദ്ര ഭരണ കക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം ബി.ജെ.പി കാണിക്കണം. കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡല്‍ഹിയിലും അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് ബി.ജെ.പി തിരിഞ്ഞത്.

ധര്‍മ്മടം മണ്ഡലത്തില്‍ വിജയാഹ്ലാദ പ്രകടനം നടത്തിയ കുട്ടികളടക്കമുള്ളവര്‍ക്ക് നേരെ ആര്‍എസ്എസ് വോട്ടെണ്ണല്‍ നാളില്‍ നടത്തിയ ആക്രമണത്തില്‍ രവീന്ദ്രന്‍ എന്ന എല്‍ ഡി എഫ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതാണ്. അന്നു മുതല്‍ സംസ്ഥാനത്തിന്റെ പല മേഖലകളിലും ആര്‍ എസ് എസ് അക്രമം അഴിച്ചു വിടുന്നു.

അത് മറച്ചു വെച്ചാണ് ‘സി പി ഐ എം അക്രമം’ എന്ന വ്യാജ ആരോപണവുമായി കേന്ദ്ര മന്ത്രി രംഗത്ത് വന്നത്. ഇന്ന് സി പി ഐ എം ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ അതിക്രമങ്ങള്‍ ജനാധിപത്യ സമൂഹത്തിനു അംഗീകരിക്കാനാവാത്ത അസഹിഷ്ണുതാ പ്രകടനമാണ്.
കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തില്‍ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തില്‍ നിന്ന് പിന്മാറാനും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ വെടിയാനും ബി ജെ പി നേതൃത്വം തയാറാകണം” -പിണറായി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button